Advertisement

പാലക്കാട് 15 വയസുകാരിയുടെ വിവാഹം നടത്തിയതായി പരാതി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തേടി

July 4, 2023
Google News 2 minutes Read
Child Marriage at Palakkad

പാലക്കാട് തൂതയില്‍ ബാലവിവാഹം നടന്നതായി പരാതി. 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ മാസം 28ന് വിവാഹം നടന്നെന്നാണ് പരാതി. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. (Child marriage at Palakkad)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതായി ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് സന്ദേശം ലഭിക്കുന്നത്. 15 വയസുള്ള കുട്ടിയെ 32 വയസുള്ള യുവാവ് വിവാഹം കഴിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട് മണ്ണാര്‍ക്കാടയതിനാല്‍ മണ്ണാര്‍ക്കാട് പൊലീസിനോടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Read Also: പ്രപഞ്ചത്തിന്റെ ചെറുപ്പകാലത്ത് സമയം നീങ്ങിയിരുന്നത് അഞ്ച് മടങ്ങ് സാവധാനത്തില്‍; രസകരമായ ഒരു പഠനം

പെണ്‍കുട്ടിയ്ക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് പൊലീസിനോട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് വിവരം. വിവാഹം നടന്നത് ചെര്‍പ്പുളശേരിയില്‍ ആയതിനാലും വരന്റെ വീട് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലും ഇപ്പോള്‍ ചെര്‍പ്പുളശ്ശേരി പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Story Highlights: Child Marriage at Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here