Advertisement

മസ്‌കിന്റെ കിളി പാറുമോ? സക്കര്‍ബര്‍ഗിന്റെ പുതിയ ആപ്പ് ട്വിറ്ററിന് വെല്ലുവിളിയാകുമോ?

July 4, 2023
Google News 3 minutes Read
threads

കഴിഞ്ഞ കുറച്ച് നാളായി സോഷ്യല്‍ മീഡിയ ഭീമന്മാരുടെ ഉടമകള്‍ തമ്മിലുള്ള വെല്ലുവിളികള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പരസ്യ വെല്ലുവിളികള്‍ ഉയര്‍ന്നതോടെ സക്കര്‍ബര്‍ഗ് പുതിയ സോഷ്യല്‍ മീഡിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ്. ത്രെഡ്‌സ് എന്നു പേരിട്ടിരിക്കുന്ന ആപ്പ് വ്യാഴാഴ്ചയാണ് എത്തുക.(Mark Zuckerberg launching its new app to rival Twitter)

ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന ആപ്പ് ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡ് ആണ് സജ്ജമാക്കിയിരിക്കുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പ്രീഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

ഇലോണ്‍ മസ്‌ക് vs മാര്‍ക്ക് സക്കര്‍ബര്‍ഗ്

പുതിയ സോഷ്യല്‍മീഡിയ ആപ്പ് എത്തുന്നതോടെ മെറ്റയും ട്വിറ്ററും നേരിട്ടൊരു ഏറ്റുമുട്ടലിലേക്കായിരിക്കും നയിക്കുക. സോഷ്യല്‍ മീഡിയ വഴിയുള്ള ഇരുവരുടെയും വെല്ലുവിളി നേരിട്ട് ഒരു സംഘട്ടനത്തിന് തയ്യാറാണെന്ന് വരെയുള്ള കാര്യങ്ങളിലേക്ക് എത്തിയിരുന്നു. പുതിയ ആപ്പ് അവതരിപ്പിക്കാനുള്ള സക്കര്‍ബര്‍ഗിന്റെ തീരുമാനമാണ് മസ്‌കിനെ ചൊടിപ്പിച്ചത്.

മസ്‌കിന്റെ പരിഷ്‌കാരവും ഉപയോക്താക്കളുടെ വിരോധവും

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ ട്വിറ്റര്‍ ഉപയോക്താക്കളെ അസ്വസ്ഥപ്പെടുത്തുകയാണുണ്ടായത്. അടുത്തിടെ പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്.

ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങള്‍ക്കെല്ലാം പണമീടാക്കാന്‍ ആരംഭിക്കുന്നത് ഉപയോക്താക്കളെ ട്വിറ്ററില്‍ നിന്ന് അകറ്റാന്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ബ്ലൂടിക്ക് വേരിഫിക്കേഷനിലും മസ്‌ക് വരുത്തിയ പരിഷ്‌കാരം വലിയ സ്വീകാര്യതയില്ല.

ത്രെഡ്‌സ് ട്രെന്‍ഡ് ആകുമോ?

വ്യഴാഴ്ച എത്തുന്ന മെറ്റയുടെ ത്രെഡ്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ത്രെഡ്‌സിനെ അവതരിപ്പിക്കുക.

ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചായിരിക്കും ത്രെഡ്‌സിന്റെ പ്രവര്‍ത്തനം. മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് ലഭിക്കുന്ന സ്വീകാര്യത ത്രെഡ്‌സിന് ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്. ട്വിറ്ററിന് ത്രെഡ്‌സ് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് തന്നെയാണ് ടെക് ലോകം കരുതുന്നത്.

Story Highlights: Mark Zuckerberg launching its new app to rival Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here