സാഫ് കപ്പ്; ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഛേത്രിയും സംഘവും; ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും. ഇന്ന് രാത്രി 7.30ന് ബെംഗളൂരുവിലെ ശ്രീകഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യയുടെ 13-ാം ഫൈനലാണിത്.(SAFF Championship football final India Vs Kuwait)
സെമി ഫൈനലില്‍ ലെബനനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് കുവൈത്ത് ഫൈനലിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കുവൈത്തിന്റെ വിജയം.
ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഏഴു ഗോളുകളിലും അഞ്ചും വലയിലെത്തിച്ചത് 38കാരനായ നായകന്‍ സുനില്‍ ഛേത്രിയാണ്. ഛേത്രിയില്‍ തന്നെയാണ് ഇന്ത്യയുടെ വിജയപ്രതീക്ഷ. ഉദാന്ത സിങ്, നവോരേം മഹേഷ് എന്നിവരാണ് മറ്റു രണ്ടു ഗോള്‍ സ്‌കോറര്‍മാര്‍. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ ഒരു ഗോളാണ് വഴങ്ങിയിട്ടുള്ളത്.
സസ്‌പെന്‍ഷനിലായിരുന്ന ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശി ജിങ്കാന്‍ ഫൈനലില്‍ കളിക്കുമെന്നതും ആശ്വാസം പകരുന്നതാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 100-ാം സ്ഥാനത്തും കുവൈത്ത് 141-ാം സ്ഥാനത്തുമാണ്.
Story Highlights: SAFF Championship football final India Vs Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here