Advertisement

സാഫ് കപ്പ്: ഇന്ത്യ ചാമ്പ്യന്‍സ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം

July 4, 2023
Google News 2 minutes Read
SAFF Championship India won

സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശ പോരാട്ടത്തിനൊടുവില്‍ കുവൈറ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്ത്യയുടെ വിജയം. പിന്നില്‍ നിന്ന ശേഷം തഗിരികെയെത്തിയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. ആക്രമണ ഫുട്‌ബോള്‍ അഴിച്ച് വിട്ട ഇരു ടീമുകളും വിജയത്തിന് വേണ്ടി ഏറ്റവും കടുത്ത പോരാട്ടം തന്നെയാണ് ഇന്ന് കാഴ്ച്ച വെച്ചത്. (SAFF Championship India won)

ഇന്ത്യയുടെ ഒന്‍പതാം കിരീട നേട്ടമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇത് തുടര്ചച്ചയായ രണ്ടാം ഇന്റര്‍നാഷണല്‍ കിരീട നേട്ടവുമാണ്. ആദ്യ പകുതിയുടെ തുടക്കത്തില്‍ കുവൈറ്റാണ് ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ മുപ്പത്തിയെട്ടാം മിനിറ്റില്‍ ഇന്ത്യ ചാങ്‌തേയിലൂടെ തിരിച്ചു വന്നു.

Read Also: പ്രപഞ്ചത്തിന്റെ ചെറുപ്പകാലത്ത് സമയം നീങ്ങിയിരുന്നത് അഞ്ച് മടങ്ങ് സാവധാനത്തില്‍; രസകരമായ ഒരു പഠനം

നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം നേടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു വിജയം.

Story Highlights: SAFF Championship India won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here