മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ പഠനം നടത്താന്‍ തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ പഠനം തമിഴ്‌നാട് നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചത്.
ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര പഠനത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെ, ഇതിനുള്ള നടപടികള്‍ തമിഴ്‌നാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയാല്‍ പഠനം തമിഴ്‌നാട് നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുൻകൂർ അറിയിക്കുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Story Highlights: Tamil Nadu to conduct study on safety of Mullaperiyar Dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here