വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇടം പിടിച്ച് കേരളത്തിലെ ചുണ്ടന്‍വള്ളം

വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇടംപിടിച്ച് കേരളത്തിന്റെ ചുണ്ടന്‍വള്ളവും. വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സോഷ്യല്‍ മീഡിയപേജിലാണ് ചുണ്ടന്‍വള്ളം ഇടംനേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലടക്കം മലയാളത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിംബിള്‍ഡണിലും മലയാളതനിമ എത്തിയത്. (Wimbledon tournament shares poster featuring Kerala’s boat race)
ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മുന്‍നിരതാരങ്ങളായ നൊവാക് ജോക്കോവിച്ച്. കാര്‍ലോസ് അല്‍ക്കാരസ്, ഒന്‍സ് ജബേയുര്‍, ഇഗ ഷ്യാംടെക്ക്, മെദ്‌വദേവ് എന്നിവരാണ് ചുണ്ടന്‍വള്ളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങള്‍ രണ്ടു വള്ളങ്ങളിലായി ഇരുന്ന് മത്സരിച്ച് തുഴയുന്ന പോസ്റ്ററാണ് ടൂര്‍ണമെന്റിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കേരള ടൂറിസവും വിംബിള്‍ഡണ്‍ പങ്കുവെച്ച പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിങ് പദ്ധതികളുടെ വിജയസൂചനയായാണ് ടൂര്‍ണമെന്റിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വള്ളംകളി എത്തിയതിനെ കാണുന്നത്.
Story Highlights: Wimbledon tournament shares poster featuring Kerala’s boat race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here