Advertisement

മലയാളി സിആർപിഎഫ് ജവാനെ കാണാതായി

July 5, 2023
1 minute Read

മലയാളി സിആർപിഎഫ് ജവാനെ കാണാതായി. ചെങ്ങന്നൂർ സ്വദേശിയായ സോനു കൃഷ്ണനെയാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് കാണാതായത്. ആസാം സിആർപിഎഫ് ക്യാമ്പിലെ ജവാനാണ് സോനു. ശനിയാഴ്ചയാണ് കൊച്ചിയിൽ നിന്നും ഗുവാഹത്തിലേക്ക് വിമാനമാർഗം പോയത്. ഗുവാഹത്തിയിൽ എത്തിയതായി വീട്ടുകാരെ വിവരമറിയിച്ചിരുന്നു.

അന്ന് തന്നെ എടിഎമ്മിൽ നിന്ന് 5000 രൂപയും പിൻവലിച്ചിരുന്നു. പിന്നീട് സോനുവിനെ പറ്റി ഒരു വിവരവുമില്ല. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ആസാമിലും സോനുവിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.

Story Highlights: A Malayali CRPF jawan is missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top