Advertisement

ആദിവാസി യുവാവിൻ്റെ ശരീരത്തിൽ മൂത്രമൊഴിച്ച ബിജെപി നേതാവ് കസ്റ്റഡിയിൽ

July 5, 2023
1 minute Read
bjp leader urinate adivasi police

ആദിവാസി യുവാവിൻ്റെ ശരീരത്തിൽ മൂത്രമൊഴിച്ച ബിജെപി നേതാവ് കസ്റ്റഡിയിൽ. ബിജെപി എംഎൽഎ കേദാർ നാഥ് ശുക്ലയുടെ അടുത്ത സഹായിയായ പ്രവേഷ് ശുക്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എഎസ്പി അഞ്ജുലത പട്ലെ പറഞ്ഞു. രാജ്യരക്ഷാ നിയമം, പട്ടിക വർഗ സംരക്ഷണ നിയമം എന്നിവ അടക്കം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്. ഒരു ചവിട്ടുപടിയിൽ ഇരിക്കുന്ന ആദിവാസി യുവാവിന് അടുത്തെത്തി ബിജെപി നേതാവ് സിഗരറ്റ് കത്തിച്ചുവലിച്ച് യുവാവിന്റെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തെത്തിയിട്ടും ബിജെപി നേതാവിനെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും ഇതാണോ ആദിവാസി, ഗോത്ര വർഗങ്ങളോടുള്ള ബിജെപിയുടെ മനോഭാവമെന്നും കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് വിമർശിച്ചു. ട്വിറ്ററിലൂടെ വിഡിയോ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ.

Story Highlights: bjp leader urinate adivasi police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top