പാലക്കാട് നിർത്തിയിട്ട വാഹനം കത്തിയ നിലയിൽ

പാലക്കാട് കൊടക്കാട് വീടിന് മുമ്പൽ നിർത്തിയിട്ട വാഹനം കത്തി നശിച്ച നിലയിൽ. കൊടക്കാട് സ്വദേശി തഷ്‌റീഫിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. (Fire in vehicle in palakkad)
സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികെയാണ്. അതേസമയം സംസ്ഥാനത്ത് 14 ജില്ലകളിലും മഴ ശക്തമാണ്.പാലക്കാട് ജില്ലയിൽ വാഹനാപകടങ്ങൾ രൂക്ഷമായ സാഹചര്യമാണ്. കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു.
കനത്ത മഴയിൽ രണ്ടിടത്ത് മണ്ണിടിഞ്ഞുവീണു. പെരിന്തൽമണ്ണയിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണു. ഒരു സ്‌കൂട്ടറിനും പിക്അപ്പ് വാനിനും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആളപായമില്ല.
കാളികാവിലെ ചാഴിയോട് ആനവാരിയിലും മണ്ണിടിച്ചിലുണ്ടായി. ഷറഫുദ്ദീൻ എന്ന വ്യക്തിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരു മുറിയും വീടിന്റെ പുറത്തെ ചില ഭാഗങ്ങളിലും ചെറിയ കേടുപാടുകളുണ്ടായി. വലിയ പറക്കല്ലും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് അപകടം. പട്ടാമ്പി റോഡിലെ ഒരു പഴയ കെട്ടിടത്തിന് പിറക് ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. രണ്ട് ഇരു ചക്ര വാഹനത്തിനും ,പിക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണ് പതിച്ചത്. ആളപായമില്ല.
Story Highlights: Fire in vehicle in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here