ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് കെയ്ന്‍ വില്യംസണ്‍; റിഷഭ് പന്ത് പത്താം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. നാല് സ്ഥാനം മെച്ചപ്പെടുത്തി സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. കെയ്ന്‍ വില്യംസണ്‍ 883 പോയിന്റ് നേടി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് സ്മിത്ത് രണ്ടമതായത്. (Kane Williamson reclaims No 1 spot in Test rankings for batters)
ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ റിഷഭ് പന്ത് മാത്രമാണുള്ളത്. പത്താം സ്ഥാനത്താണ് പന്ത്. മര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. റൂട്ട് അഞ്ചാമതും ബാബര്‍ അസം ആറാം സ്ഥാനത്തുമാണ്. ഉസ്മാന്‍ ഖവാജ, ഡാരില്‍ മിച്ചല്‍, ദിമുത് കരുണാരത്‌നെ മറ്റ് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
2021ന് ശേഷം ആദ്യമായാണ് വില്യംസണ്‍ ഒന്നാമതെത്തുന്നത്. 2015ലാണ് വില്യംസണ്‍ ഐസിസി റാങ്കിങില്‍ ഒന്നാമതെത്തുന്നത്. ബൗളര്‍മാരുടെ റാങ്കിങിലും മാറ്റമുണ്ട്. ഇന്ത്യന്‍ താരം ആര്‍ അശ്വിനാണ് ഒന്നാം സ്ഥാനത്ത്. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പാറ്റ് കമ്മിന്‍സണ്‍ രണ്ടാം സ്ഥാനത്തെത്തി.
മൂന്നാം സ്ഥാനത്ത് കാഗിസോ റബാഡ, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഒല്ലി റോബിന്‍സണ്‍, എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഷഹീന്‍ അഫ്രീഡി ആറാം സ്ഥാനത്തെത്തി. നതാന്‍ ലിയോണ്‍ ഏഴാം സ്ഥാനത്തേക്കിറങ്ങി. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Story Highlights: Kane Williamson reclaims No 1 spot in Test rankings for batters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here