തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐ.ആർ.ഇ യിയുടെ എസ്ക്കവേറ്റർ ജീവനക്കാരനായ ബീഹാർ സ്വദേശി 23 വയസുകാരൻ രാജ് കുമാറിൻ്റെ മൃതദേഹമാണ് രാവിലെ പൊഴിയുടെ തെക്ക് ഭാഗത്തു നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 2 ഓടെയായിരുന്നു അപകടം.
പൊഴി മുറിക്കൽ ജോലി നടക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞ് രാജ് കുമാറിനെ കാണാതാകുകയായിരുന്നു. പിന്നീട് അഗ്നിശമന സേന സ്കൂബാ സംഘം തോട്ടപ്പള്ളി തീരദേശ പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Story Highlights: Missing man’s body found from Thottappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here