യൂട്യൂബ് ഫ്രീയായി ലഭിക്കുന്നത് പരസ്യങ്ങള്‍ കാരണം; ആഡ് ബ്ലോക്കറിന് തടയിടാന്‍ ഗൂഗിള്‍

യൂട്യൂബില്‍ വീഡിയോകള്‍ കാണുമ്പോള്‍ നമ്മളെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ് ഇടക്ക് വരുന്ന പരസ്യങ്ങള്‍. ഇതില്‍ നിന്ന് മുക്തിനേടാനായി മിക്കവരും ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവരാകും. എന്നാല്‍ ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശം.(YouTube limits feature to detect ad blockers)
അഥവാ ഇനി നിങ്ങള്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചാല്‍ മൂന്നു വീഡിയോകള്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.
ഇതിന് മുന്നോടിയായി ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ മൂന്നു തവണ മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് യൂട്യൂബില്‍ നിങ്ങളുടെ അക്കൗണ്ടിന് ബ്ലോക്ക് ഏര്‍പ്പെടുത്തും. പരസ്യം കാണേണ്ടത്തവര്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
Read Also:മസ്‌കിന്റെ കിളി പാറുമോ? സക്കര്‍ബര്‍ഗിന്റെ പുതിയ ആപ്പ് ട്വിറ്ററിന് വെല്ലുവിളിയാകുമോ?
പരസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് തങ്ങള്‍ക്ക് യൂട്യൂബ് ഫ്രീയായി കാണാന്‍ സാധിക്കുന്നത്. അതിനാല്‍ അത് അനുവദിക്കണമെന്നും പരസ്യം കാണേണ്ടത്തവര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലേക്ക് മാറണമെന്നും ഗൂഗിള്‍ പറയുന്നു.
Story Highlights: YouTube limits feature to detect ad blockers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here