യുട്യൂബിൽ ഇൻഫ്ലുൻസർ ആകാനുള്ള ശ്രമം പൊലിഞ്ഞു, സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചൻ സാമഗ്രികളും വിൽക്കാൻ യുവതി

കഴിഞ്ഞ മൂന്ന് വർഷമായി യൂട്യൂബിൽ കുക്കിംഗ് വിഡിയോകൾ ചെയ്യുന്നയാളാണ് നളിനി ഉനഗർ. ഇതിനായി എട്ട് ലക്ഷത്തിലധികം ചെലവഴിക്കുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് യൂട്യൂബിൽ നിന്ന് ഒന്നും സമ്പാദിക്കാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. എക്സിലൂടെയാണ് വെളിപ്പെടുത്തൽ.
ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പോസ്റ്റുകളാണ് അവർ പങ്കുവച്ചിരിക്കുന്നത്. സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചൻ സാമഗ്രികളും വിൽക്കുകയാണെന്നും നളിനി ഉനഗർ വ്യക്തമാക്കി. ഈ സാധനങ്ങൾ വാങ്ങാൻ താത്പര്യമുള്ളവർ തന്നെ വിവരം അറിയിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
‘യൂട്യൂബ് ചാനലിനുവേണ്ടിയുള്ള കിച്ചൺ സജ്ജീകരിക്കാനും സ്റ്റുഡിയോ സാമഗ്രികൾ വാങ്ങാനും പ്രമോഷനുമായി ഏകദേശം എട്ട് ലക്ഷത്തോളമാണ് ഞാൻ ചെലവഴിച്ചത്. പക്ഷേ തിരിച്ചുകിട്ടിയതാകട്ടെ പൂജ്യം രൂപയും.’- എന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്.
‘താൻ 250ലധികം വീഡിയോകൾ ചെയ്തു. മൂന്ന് വർഷം എന്നെ യൂട്യൂബിനായി സമർപ്പിച്ചു. എന്നിട്ടും ഒരു വരുമാനവും ലഭിച്ചില്ല. അതിനാൽ വീഡിയോകൾ നിർമ്മിക്കുന്നത് നിർത്താനും പ്ലാറ്റ്‌ഫോമിൽ നിന്ന് എന്റെ എല്ലാ ഉള്ളടക്കവും ഇല്ലാതാക്കാനും താൻ ൻ തീരുമാനിച്ചു.’- നളിനി ഉനഗർ കമന്റ് ചെയ്തു.
I failed in my YouTube career, so I’m selling all my kitchen accessories and studio equipment. If anyone is interested in buying, please let me know. 😭 pic.twitter.com/3ew6opJjpL
— Nalini Unagar (@NalinisKitchen) December 18, 2024
യുവതിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. യൂട്യൂബിൽ നിന്ന് പണം കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഏറെയും ചർച്ചയായത്.
Story Highlights : Nalini Unagar quits YouTube career after investing Rs 8 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here