Advertisement

രാവിലെ 11 മണിക്ക് അവസാന ഭക്ഷണം; കഴിക്കുന്നത് നൂറ് കണക്കിന് സപ്ലിമെന്റുകൾ; 18ന്റെ യുവത്വത്തിലേക്ക് മടങ്ങിപ്പോകാൻ 45 കാരനായ ശതകോടീശ്വരൻ ചെലവിടുന്നത് പ്രതിവർഷം 2 മില്യൺ ഡോളർ

July 6, 2023
3 minutes Read
Bryan Johnson In Quest To Be 18 Again

വേദപണ്ഡിതനായിരുന്ന രാജാവ് യയാതിയുടെ കഥ കേട്ടുകാണുമല്ലോ ? ശുക്രാചാര്യരുടെ മകളും തന്റെ ആദ്യ ഭാര്യയുമായ ദേവയാനി അറിയാതെ അസുരരാജാവായ വൃഷപർവന്റെ മകൾ ശർമിഷ്ഠയെ വിവാഹം കഴിച്ചതിന് ശുക്രാചാര്യരുടെ ശാപം ഏൽക്കേണ്ടി വന്ന രാജാവ്. മകളെ വഞ്ചിച്ച് ശർമിഷ്ഠയെ രഹസ്യമായി വിവാഹം ചെയ്തതറിഞ്ഞ് കോപാകുലനായ ശുക്രാചാര്യർ യയാതിയുടെ യൗവ്വനം നഷ്ടപ്പെടട്ടെയെന്ന് ശപിച്ചു. ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നും ശുക്രാചാര്യർ അറിയിച്ചു. ഇതിന് പിന്നാലെ യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. പുരു മാത്രമേ ഇതിനു തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യവും ഭരിച്ചു. ഇത് പുരാണ കഥ. സമാന കഥ ഈ 21-ാം നൂറ്റാണ്ടിൽ നടക്കുകയാണ്. സ്ഥലം അമേരിക്ക. യയാതിയുടെ സ്ഥാനത്ത് അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ. ( Bryan Johnson In Quest To Be 18 Again )

അമേരിക്കൻ സംരംഭകനും വഞ്ച്വർ കാപിറ്റലിസ്റ്റും എഴുത്തുകാരനുമാണ് ബ്രയാൻ ജോൺസൻ. ബ്രെയിൻട്രീയുടെ സ്ഥാപകനും ചെയർമാനുമായിരുന്നു ബ്രയാൻ. 2013 ൽ ബ്രെയിൻട്രീ പേ പാലിന് വിറ്റതോടെ 800 മില്യൺ ഡോളറാണ് ബ്രയാന് ലഭിച്ചത്.

നാൽപത്തിയഞ്ചുകാരനായ ശതകോടീശ്വരൻ ബ്രയാൻ ജോൺസൻ തന്റെ പോയ യുവത്വം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ്. കൗമാരക്കാരനായ മകന്റെ രക്തം സ്വീകരിച്ചുകൊണ്ടാണ് ബ്രയാന്റെ യൗവ്വനത്തിലേക്കുള്ള യാത്ര. ‘ബയോ-ഹാക്കിംഗ്’ എന്ന പ്രക്രിയയിലൂടെയാണ് ബ്രയാൻ 45 തികഞ്ഞ തന്റെ ശരീരത്തെ പതിനെട്ടിന്റെ കരുത്തിലേക്ക് തിരികെ എത്തിക്കുന്നത്. രണ്ട് മില്യൺ ഡോളർ, ഏകദേശം 16,51,37,000 കോടി രൂപയാണ് പ്രതിവർഷം ഇതിനായി ബ്രയാൻ ചെലവിടുന്നത്.

പ്രൊജക്ട് ബ്ലൂപ്രിന്റ് എന്ന് പേര് നൽകിയിരിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ ‘യുവത്വം നേടൽ’ പദ്ധതിയാണ് ഒരു കൂട്ടം ഡോക്ടർമാരുടെ സഹായത്തോടെ ബ്രയാൻ പരീക്ഷിക്കുന്നത്. 2021 ഒക്ടോബർ 13നാണ് ബ്രയാൻ പ്രൊജക്ട് ബ്ലൂപ്രിന്റ് പദ്ധി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളാണ് ബ്രയാൻ വരുത്തിയിരിക്കുന്നത്. രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം കഴിക്കും. ‘ഗ്രീൻ ജയന്റ് സ്മൂത്തി’യാണ് പ്രഭാത ഭക്ഷണം. കൊളാജൻ, സ്പർമിഡൈൻ, ക്രിയാറ്റിൻ എന്നീ ചേരുവകൾ ചേർത്ത സ്മൂത്തിയാണ് ഇത്. ഇതിന് ശേഷം ഉച്ച ഭക്ഷണമായി പച്ചക്കറി സാലഡ് കഴിക്കും, പിന്നാലെ നട്ടി പുഡ്ഡിംഗും. രാവിലെ 11 മണിക്കാണ് പ്രാതൽ. സറ്റഫ് ചെയ്ത മധുരക്കിഴങ്ങാണ് പ്രാതൽ. രാവിലെ 11 മണിക്ക് ശേഷം ഭക്ഷണമൊന്നും ബ്രയാൻ കഴിക്കില്ല. ഇതിന് പുറമെ 100 വിറ്റമിൻ സപ്ലിമെന്റുകളും ബ്രയാൻ കഴിക്കുന്നുണ്ട്.

പ്രൊജക്ട് ബ്ലൂ പ്രിന്റിലൂടെ നിലവിൽ 45 വയസുള്ള ബ്രയാന് 18 കാരന്റെ ലംഗ് കപാസിറ്റിയും ശാരീരിക ക്ഷമതയും 37 കാരന്റെ ഹൃദയാരോഗ്യവും 28 കാരന്റെ ചർമവുമുണ്ടെന്നാണ് അവകാശവാദം. ബ്രയാൻ 18 കാരന്റെ ശരീരത്തിലേക്ക് തിരികെ പോകുമോ അതോ ശാസ്ത്രം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ഇരയാകുമോ എന്നാണ് ശാസ്ത്ര ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Story Highlights: Bryan Johnson In Quest To Be 18 Again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top