നിയമസഭാ കൈയാങ്കളിക്കേസിൽ അന്വേഷണം നടന്നത് ഏകപക്ഷീയമായി; വി ശിവൻകുട്ടി

നിയമസഭ കൈയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. എംഎൽഎമാരെ ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഏകപക്ഷീയമായാണ് കേസ് അന്വേഷിച്ചതെന്നും മന്ത്രി. കോടതി ന്യായമായ നടപടിയെടുക്കുമെന്ന വിശ്വാസമുണ്ടെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.(V Sivankutty About Assembly Conflict Case)
140 എംഎൽഎമാരിൽ ഒരാളെ പോലും സാക്ഷിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. പരുക്കേറ്റ വനിത എംഎൽഎമാരെ കേസിന്റെ ഭാഗമാക്കി മാറ്റിയിട്ടില്ല. ഈ സഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ കോടതി അനുമതി നൽകി.
Read Also:നമ്പര്‍ വണ്‍ വാഗണ്‍ആര്‍; ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍
60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടരന്വേഷണം അനുവദിച്ചത് തിരുവനന്തപുരം സിജിഎം കോടതിയാണ്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.
തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടത്. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തീയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസ് നീക്കം നടത്തിയത്.
മന്ത്രി ശിവൻകുട്ടി അടക്കം നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾക്ക് സഹായകരമായി രീതിയിൽ തുടരന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം.തുടരന്വേഷണത്തിന് ഇഎസ് ബിജിമോളും ഗീതാഗോപിയും നൽകിയ ഹർജി അവർ തന്നെ പിൻവലിച്ചിരുന്നു.
Story Highlights: V Sivankutty About Assembly Conflict Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here