Advertisement

മാരുതി ജിംനിയെ ഗാരിജിലെത്തിച്ച് നടന്‍ ചെമ്പന്‍ വിനോദ്

July 7, 2023
3 minutes Read
jimny-chemban vinod

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മാരുതി ജിംനി വിപണിയിലെത്തിയത്. ഓഫ് റോഡ് പ്രേമികളെ ലക്ഷ്യമിട്ടിറക്കിയ വാഹനം കഴിഞ്ഞമാസമാണ് വിപണിയിലെത്തിയത്. ഇപ്പോഴിതാ ജിംനിയെ ഗാരിജിലെത്തിച്ചിരിക്കുതകയാണ് മലയാളികളുടെ പ്രിയതാരം ചെമ്പന്‍ വിനോദ്. (Actor Chemban Vinod bought new maruti suzuki jimny)

ഇന്‍ഡസ് മോട്ടോഴ്‌സ് നെക്‌സയില്‍നിന്നാണ് താരം വാഹനം വാങ്ങിയത്. ചെമ്പന്‍ വിനോദ് വാഹനം വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ നെക്‌സ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്കില്‍ ഒരുക്കിയിരിക്കുന്ന ജിംനിയുടെ ഏത് വേരിയന്റാണിത് എന്ന് വ്യക്തമല്ല. വിദേശ വിപണികളില്‍ നിന്നും വ്യത്യസ്തമായി 5-ഡോര്‍ രൂപത്തോടെയാണ് വാഹനത്തെ മരുതി വിപണിയിലെത്തിച്ചത്. ഇതിന്റെ വിലവിവരങ്ങള്‍ ജൂണ്‍ ആദ്യമാണ് പുറത്തുവിട്ടത്.

12.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില. രണ്ടു വേരിയന്റുകളിലായാണ് ജിംനിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. ബെയ്‌സ് മോഡലായ ദലമേ മാനുവലിന് 12.74 ലക്ഷവും ദലമേ ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് എക്സ്ഷോറൂം വില. വില. രണ്ടാമത്തെ മോഡലായ അഹുവമ ങഠ ക്ക് 13.69 ലക്ഷവും അഹുവമ അഠ യ്ക്ക് 14.89 ലക്ഷവുമാണ് വില. ആല്‍ഫ ഓട്ടമാറ്റിക്ക് ഡ്യുവല്‍ ടോണിന് 15.05 ലക്ഷം രൂപയാണ് വില.

ഇന്ത്യയിലാണ് ജിംനിയുടെ ഫൈവ് ഡോര്‍ മോഡല്‍ ആദ്യമായി എത്തിയത്. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യന്‍ വിപണിക്ക് നല്‍കുക. ഓട്ടോ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, സ്മാര്‍ട്ട്പ്ലേ പ്രോ+ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവയുള്‍പ്പെടെ ആകര്‍ഷകമായ സവിശേഷതകളാണ് ജിംനി ആല്‍ഫ ട്രിമ്മില്‍ ഉള്ളത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ആറ് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്ന ആല്‍ഫ ട്രിം, ഹില്‍-ഹോള്‍ഡ് അസിസ്റ്റുള്ള ഋടജ, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍,  ഒരു റിയർ-വ്യൂ ക്യാമറ, EBD ഉള്ള എബിഎസ് എന്നിവ ഉൾപ്പടെ സുരക്ഷയ്ക്കും മുൻഗണനയുണ്ട്.

Story Highlights: Actor Chemban Vinod bought new maruti suzuki jimny

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top