Advertisement

സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതിമ നിര്‍മിച്ച ശില്പി പെരുവഴിയിലായ സംഭവം; വായ്പ തുക തിരിച്ചടച്ച് നടന്‍ സുരേഷ്‌ഗോപി

July 7, 2023
3 minutes Read
suresh gopi-sculptor

സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതിമ നിര്‍മിച്ച്‌ പെരുവഴിയിലായ ശില്പി ജോണ്‍സന്‍ കൊല്ലക്കടവിന്റെ വായ്പ തുക തിരിച്ചടച്ച് നടന്‍ സുരേഷ്‌ഗോപി. ബാങ്കിലേക്ക് സുരേഷ് ഗോപി പണം കൈമാറിയത് ഇന്ന് രാവിലെ. 24 വാര്‍ത്തയ്ക്ക് പിന്നാലെ ശില്‍പിയുടെ വായ്പാ തിരിച്ചടവ് ഏറ്റെടുക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.(Actor Suresh Gopi repays the loan amount of sculptor Johnson Kollakadav)

ട്വന്റി ഫോര്‍ വാര്‍ത്ത വന്ന് മിനിട്ടുകള്‍ക്ക് അകമായിരുന്നു നടന്‍ സുരേഷ് ഗോപിയുടെ സഹായഹസ്തം ശില്പി ജോണ്‍സന്‍ കൊല്ലക്കടവിനെ തേടിയെത്തിയത്.വായ്പ തുകയായ 3,52,358 രൂപയും, സുരേഷ് ഗോപി ബാങ്കില്‍ അടച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച വീടിന്റെ പ്രമാണം ഇയാള്‍ക്ക് നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യക ശില്‍പത്തിന്റെ നിര്‍മ്മാണം ശില്പി ജോണ്‍സ് കൊല്ലകടവിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. സൃഷ്ടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൊടുത്ത പണം തികയാതെ വന്നതോടെ സ്വന്തം വീടും വസ്തുവും ബാങ്കിനു പണയം വെച്ച് 3 ലക്ഷത്തി 60000 രൂപ കണ്ടെത്തി ശില്പി ജോണ്‍സ് കൊല്ലകടവ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ശില്പിയ്ക്ക് പണം ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ശില്‍പി ജോണ്‍സ് കൊല്ലകടവ് പെരുവഴിയില്‍ ആകരുതെന്ന് സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

Story Highlights: Actor Suresh Gopi repays the loan amount of sculptor Johnson Kollakadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top