Advertisement

ഒരു കൊലപാതകിക്ക് പോലും വിധിക്കാത്ത ശിക്ഷയാണ് മദനി അനുഭവിക്കുന്നത്; അഹമ്മദ് ദേവർകോവിൽ

July 7, 2023
2 minutes Read
ahamed devarkovil nazer mahdani

മഅദ്നിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. യാത്ര ചെയ്യാൻ പറ്റുന്ന സ്ഥിതിയിലല്ല അദ്ദേഹം. ഒരു കൊലപാതകിക്ക് പോലും വിധിക്കാത്ത ശിക്ഷയാണ് മദനി അനുഭവിക്കുന്നത് എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയെ സന്ദർശിച്ചതിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. (ahamed devarkovil nazer mahdani)

മാതാവിനെയും പിതാവിനെയും പരിചരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് മന്ത്രി പറയുന്നു. പിതാവിനെ കാണാൻ സാധിക്കാതെയാണ് മടങ്ങുന്നത്. സംസാരിക്കാൻ കഴിയുന്നുണ്ട്. മനസിൻ്റെ കരുത്തു കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും അദ്ദേഹം പിടിച്ചു നിൽക്കുന്നു. കോടതി വിധി ആയതിനാൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തത് കൊണ്ട് പോകുന്നു. കോടതി വിധി മാനിച്ചാണ് ഇന്ന് യാത്ര ചെയ്യുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് ഇടപെടൽ നടത്തും. കർണാട സർക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. കൊലപാതകിക്ക് പോലും ലഭിക്കുന്ന നീതി മദനിക്ക് ലഭിച്ചില്ല എന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകീട്ട് മദനി ബെംഗളൂരുവിലേക്ക് തിരിക്കും. കഴിഞ്ഞ 26 ന്നാണ് അബ്ദുൾ നാസർ മദനി കേരളത്തിൽ എത്തിയത്.

Read Also: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മദനിയെ സന്ദർശിക്കുന്നു

ഇന്ന് വൈകിട്ട് സമയപരിധി അവസാനിച്ചതോടെയാണ് മദനി മടങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇത് വരെ കോടതി മദനിയുടെ ഹർജി പരിഗണിച്ചിട്ടില്ല. മഅദനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും രണ്ട് കിഡ്നിയും രോഗബാധിതമാണെന്നുമാണ് പിഡിപി നേതൃത്വം പറയുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന മദനിക്ക് ഇത് വരെ പിതാവാനെ കാണാൻ കഴിഞ്ഞിട്ടില്ല.

ബംഗളൂരുവിൽ നിന്ന് പിതാവിനെ കാണാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനിക്ക് കേരളത്തിൽ എത്താൻ അവസരം ലഭിച്ചത്. 12 ദിവസത്തേക്കായിരുന്നു സന്ദർശനാനുമതി. ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ മദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ക്രിയാറ്റിൻ ഉൾപ്പെടെയുള്ളവയുടെ അളവ് വലിയ രീതിയിൽ വർധിച്ചുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Story Highlights: ahamed devarkovil abdul nazer mahdani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top