പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു; മണ്ഡലത്തിൽ ഹൈബി ഈഡൻ ജയിക്കുമെന്ന് എറണാകുളം

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുണ്ടെന്ന് 24 ഇലക്ഷൻ അഭിപ്രായ സർവേയിൽ എറണാകുളം. 46.3 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 33.8 ശതമാനം പേർ എതിരഭിപ്രായക്കാരാണ്. 19.9 ശതമാനം പേർക്ക് ഇതേപ്പറ്റി അറിയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും എൻഡിഎ തന്നെ ഭരണം തുടരുമെന്ന് 53.9 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇന്ത്യാ മുന്നണിക്കൊപ്പമുള്ളത് 33.4 ശതമാനം പേർ മാത്രമാണ്. 10.9 ശതമാനം പേർ അഭിപ്രായം രേഖപ്പെടാതിരുന്നപ്പോൾ 1.8 ശതമാനം പേർ മറ്റാരെങ്കിലും ഭരിക്കുമെന്ന അഭിപ്രായക്കാരാണ്.
അതേസമയം, പൗരത്വ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കില്ലെന്നാണ് മണ്ഡലത്തിലെ ഭൂരിപക്ഷാഭിപ്രായം. 63.1 ശതമാനം പേരാണ് ഈ അഭിപ്രായം അറിയിച്ചത്. ബാക്കി 36.9 ശതമാനം പേർ സ്വാധീനിക്കില്ലെന്ന് നിലപാടെടുത്തു.
യുഡിഎഫ് കോട്ടയായ എറണാകുളത്ത് ഹൈബി ഈഡനൊപ്പമാണ് ആളുകൾ. 46.2 ശതമാനം പേർ ഹൈബിയെ പിന്തുണയ്ക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെജെ ഷൈന് 37.8 ശതമാനം പേരുടെ പിന്തുണയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണനെ 12.9 ശതമാനം പേരും മറ്റുള്ളവരെ 3.1 ശതമാനം പേരും പിന്തുണയ്ക്കുന്നു.
Story Highlights: 24 election survey ernakulam hibi eden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here