Advertisement

മാരുതി സുസുക്കി ഇന്‍വിക്‌റ്റോയോ ടൊയോട്ട ഇന്നോവ ഹൈക്രോസോ കേമന്‍? വ്യത്യാസങ്ങള്‍ എന്തൊക്കെ?

July 7, 2023
3 minutes Read
hycross- invicto

മാരുതി സുസുക്കിയുടെ ഏറ്റവും വിലയേറിയതും വലുതുമായി ഇന്‍വിക്‌റ്റോ വിപണിയിലെത്തിയിരിക്കുകയാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീ ബാഡ്ജ് ചെയ്ത മോഡലാണ് ഇത്. ഇന്‍വിക്‌റ്റോയുടെ ബുക്കിങ് ജൂണ്‍ മുതല്‍ ആരംഭിച്ചിരുന്നു. ഉയര്‍ന്ന ഇന്ധനക്ഷമതയുംഏഴോ എട്ടോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാറാണ് സുസുക്കിയുടെ ഇന്‍വിക്‌റ്റോ. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെയാണ് വില വരുന്നത്.(Maruti Suzuki Invicto Toyota Innova Hycross comparison)

രണ്ടു വകഭേദങ്ങളിലാണ് ഇന്‍വിക്‌റ്റോ വിപണിയിലെത്തിയിരിക്കുന്നത്. ടൊയോട്ട ഇന്നോവയുടെ ഹൈക്രോസിനെക്കാള്‍ വിലക്കുറവാണ് ഇന്‍വിക്‌റ്റോയ്ക്ക്. ഇന്നോവ ഹൈക്രോസ് നാലു വകഭേദങ്ങളില്‍ ലഭ്യമാണ്. ഇന്‍വിക്റ്റോയുടെ എന്‍ട്രി ലെവല്‍ വേരിയന്റായ ദലമേ+ന് 24.79 ലക്ഷം രൂപയാണ് വില വരുന്നത്. ഇതിന് ഹൈക്രോസിന്റെ VX വേരിയന്റിനേക്കാള്‍ 24,000 രൂപ കുറവാണ്.

എയര്‍ബാഗുകളുടെ കാര്യത്തില്‍ ഇന്‍വിക്റ്റോയാണ് മുന്നില്‍. അടിസ്ഥാന വകഭേദത്തില്‍ ഇന്‍വിക്റ്റോക്ക് ആറ് എയര്‍ ബാഗുകളുണ്ട്. എന്നാല്‍ ഹൈക്രോസിന് രണ്ടെണ്ണം മാത്രമാണുള്ളത്. എന്നാല്‍ ഹൈക്രോസ് VX(O), ZX, ZX(O) എന്നീ വകഭേദങ്ങളില്‍ ആറു എയര്‍ ബാഗുകളുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്‍വിക്‌റ്റോയ്ക്ക് പാര്‍ക്കിങ് സെന്‍സറുകളില്ല. ഇന്‍വിക്റ്റോയില്‍ റിവേഴ്സ് ക്യാമറയും ഹൈക്രോസ് വിഎക്സില്‍ 360 ഡിഗ്രി ക്യാമറയുമാണുള്ളത്. ഇന്‍വിക്റ്റോക്ക് 17 ഇഞ്ച് വീലുകളാണെങ്കില്‍ ഇന്നോവ ഹൈക്രോസിന് 18 ഇഞ്ച് വീലുകളാണുള്ളത്. ഹൈക്രോസിലെ മിക്ക സുരക്ഷാ സൗകര്യങ്ങളും ഇന്‍വിക്‌റ്റോയില്‍ ഇല്ല.

Story Highlights: Maruti Suzuki Invicto Toyota Innova Hycross comparison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top