Advertisement

തിരുവനന്തപുരത്ത് വൻ മോഷണം; ശ്രീവരാഹത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 100 പവൻ കവർന്നു

July 7, 2023
1 minute Read
Massive theft in Thiruvananthapuram

തലസ്ഥാന ജില്ലയിൽ വൻ മോഷണം. മണക്കാട് സ്വദേശിയുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. കുടുംബസമേതം ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു സംഭവം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

വിദേശത്ത് ജോലി ചെയ്യുന്ന ശ്രീവരാഹം സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മകൻ്റെ ഉപനയന ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം വീട്ടിലെത്തിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

രണ്ടാം നിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം കവർന്നുവെന്നാണ് വിവരം. നിലവിൽ ഫോർട്ട് പൊലീസും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തുകയാണ്.

Story Highlights: Massive theft in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top