ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിച്ച സംഭവം: ആര്‍.എസ്.എസിനെ വിമര്‍ശിച്ച ഗായികക്കെതിരെ പൊലീസ് കേസ്

മധ്യപ്രദേശിലെ സീധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിനെ വിമര്‍ശിച്ച് ട്വീറ്റിട്ട ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ കേസെടുത്ത് പൊലീസ്. ആര്‍.എസ്.എസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഭോപ്പാല്‍ പൊലീസ് നേഹയ്‌ക്കെതിരെ കേസെടുത്തത്.(Case Against Bhojpuri Singer Over Tweet On Urination Case)
ആര്‍.എസ്.എസ്. നേതാക്കളെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സൂരജ് എന്നയാളാണ് പരാതി നല്‍കിയത്. ആര്‍.എസ്.എസിന്റെ ഔദ്യോഗിക വേഷം ധരിച്ചയാള്‍ മുന്നിലിരിക്കുന്നയാളുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് നേഹ പങ്കുവെച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 153 -ാം വകുപ്പനുസരിച്ച് നേഹയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി
അര്‍ധ നഗ്നനായ ഒരാള്‍ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിക്കുന്ന കാരിക്കേച്ചറാണ് നേഹ പങ്കുവെച്ചത്. വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയുമാണ് മൂത്രമൊഴിക്കുന്ന ആളുടെ വേഷം. അയാളുടെ കാക്കി ഷോര്‍ട്‌സ് സമീപത്ത് കാണാം. ഈ കാരിക്കേച്ചര്‍ പങ്കുവെച്ചതിലൂടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് നേഹക്കെതിരായ പരാതി.
ഈ കാരിക്കേച്ചറിലൂടെ ഗായിക ആർ.എസ്.എസും ആദിവാസി സമൂഹവും തമ്മിൽ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചതിനെ വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുത്തെന്ന് നേഹ ട്വീറ്റ് ചെയ്തു.ഏത് പാര്‍ട്ടിയാണോ കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്നത് താന്‍ അവരോടൊപ്പമാണ്. സര്‍ക്കാര്‍ മാറും. എന്നാലും താന്‍ എപ്പോഴും പ്രതിപക്ഷത്തായിരിക്കുമെന്ന് നേഹ പറഞ്ഞു.
Story Highlights: Case Against Bhojpuri Singer Over Tweet On Urination Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here