‘ആളെ മനസ്സിലായില്ല’; ആഷസിനിടെ ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ തടഞ്ഞു നിർത്തി

ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ തടഞ്ഞു നിർത്തിയതായി റിപ്പോർട്ട്. മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ വേദിയായ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ മക്കല്ലത്തിന് പാസ് ഉണ്ടായിരുന്നില്ലെന്നും, സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ലെന്നും ‘ടൈംസ് യുകെ’ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന് മുമ്പാണ് സംഭവം.
സുരക്ഷാ ഗാർഡുമായി തർക്കത്തിൽ ഏർപ്പെട്ട മക്കലം, ഒടുവില്‍ ക്ഷമ നശിച്ച് ഉദ്യോഗസ്ഥനെ മറികടന്ന് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് ടൈംസ് യുകെ റിപ്പോർട്ടിൽ പറയുന്നു. ഈ നില്കുന്നത് ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനാണെന്ന് മക്കല്ലത്തോടൊപ്പമുണ്ടായിരുന്ന ആൾ ചൂണ്ടിക്കാണിച്ചിട്ടും ഗാർഡുകൾ ചെവിക്കൊണ്ടില്ല. മക്കല്ലത്തെ തിരിച്ചറിയുന്നതിൽ ഗാർഡുകൾ പരാജയപ്പെട്ടതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരിസ്ഥിതി സംരക്ഷകരുടെ ‘ജസ്റ്റ് സ്റ്റോപ്പ് ഓയിൽ’ പ്രതിഷേധക്കാർ കളി തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിലനാലാണ് ഗ്രൗണ്ടിലെ സുരക്ഷ വർധിപ്പിച്ചത്. കൂടാതെ ഹെഡിംഗ്‌ലി ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ രണ്ട് പേർക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
Story Highlights: England coach Brendon McCullum ‘was REFUSED entry to Headingley’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here