കോൺഗ്രസിൽ പ്രവർത്തിച്ചതിൻ്റെ പേരിൽ സ്ഥാനം നഷ്ടപ്പെട്ട ഏക നേതാവാണ് രാഹുൽ; കെ.സി.വേണുഗോപാൽ

ഒരു പാർലമെൻ്റ് അംഗത്വത്തിൽ പരിമിതപ്പെടുന്ന നേതാവല്ല രാഹുൽ ഗാന്ധിയെന്ന് നരേന്ദ്ര മോദി ഓർക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസിൽ പ്രവർത്തിച്ചതിൻ്റെ പേരിൽ സ്ഥാനം നഷ്ടപെട്ട ഏക നേതാവാണ് രാഹുൽ ഗാന്ധി. കോൺഗ്രസിൻ്റെ കാർബൺ കോപ്പിയല്ല മഹിള കോൺഗ്രസ്. കേരളത്തിൽ പിണറായിക്ക് എതിരെ പ്രസംഗിച്ചാൽ അപ്പോൾ കേസെടുക്കും. പ്രസംഗിക്കാൻ സ്വന്തന്ത്രമില്ലാത്ത അവസ്ഥയാണ് കേരളത്തിലും കേന്ദ്രത്തിലുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധി പ്രതീക്ഷിച്ചതാണെന്നും ഗുജറാത്തില്‍ നിന്ന് വര്‍ത്തമാനകാലത്ത് മറിച്ചൊരു വിധി പ്രതീക്ഷിക്കുന്നില്ലെന്നും കെ.സി.വേണുഗോപാല്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഏത് വിധിയും മറികടക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് വിധിയെഴുതുന്നവര്‍ എല്ലാവരും ഓര്‍ക്കണം. രാഹുല്‍ഗാന്ധിയുടെ മനസ്സ് തകര്‍ക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതുന്നവരും അതിന് കളമൊരുക്കുന്നവരും മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെയാണ് കോടതി നിരസിച്ചത്.
അതേസമയം വിധി പ്രസ്താവിച്ച ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ന്യായവാദം പരിശോധിച്ചുവരികയാണെന്ന് എ.ഐ.സി.സി. കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. കേസുമായി മുന്നോട്ടുപോകാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ വിധി ഇരട്ടിപ്പിക്കുകയേ ചെയ്യുന്നുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: K C Venugopal Criticize BJP Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here