‘സോളാര്‍ വിവാദത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങി’; നിര്‍ണായക വെളിപ്പെടുത്തലുമായി എം എം ഹസന്‍ ട്വന്റിഫോര്‍ ‘ബിഗ് ഫൈറ്റി’ല്‍

സോളാര്‍ കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജി വയ്ക്കാനൊരുങ്ങിയെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ട്വന്റിഫോറിന്റെ സംവാദ വേദിയായ ബിഗ് ഫൈറ്റിലാണ് എം എം ഹസ്സന്റെ വെളിപ്പെടുത്തല്‍. വ്യക്തിയധിക്ഷേപം കാരണമാണ് ഉമ്മന്‍ചാണ്ടി രാജിസന്നദ്ധത അറിയിച്ചതെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
നേതാക്കളോളടക്കം രാജിസന്നദ്ധത ഉമ്മന്‍ചാണ്ടി അറിയിച്ചു. സമരം കാരണമല്ല, വ്യക്തിയധിക്ഷേപം കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ശിവരാജന്‍ കമ്മിഷനെതിരെയും എം എം ഹസ്സന്‍ തുറന്നടിച്ചു. ശിവരാജന്‍ കമ്മിഷനാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപ പരാമര്‍ശങ്ങളുന്നയിച്ചത്. ലൈംഗിക വൈകൃതങ്ങള്‍ വരെ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേതാവ് സി ദിവാകരനൊപ്പമുള്ള ബിഗ് ഫൈറ്റിലാണ് എംഎം ഹസ്സന്റെ പ്രതികരണം.
Read Also: ലീഗ് ഇടതുപക്ഷത്തേക്ക് എന്നത് മനപ്പായസം; ഏകീകൃത സിവില്‍ കോഡില്‍ നിലപാട് പറഞ്ഞ് യുഡിഎഫ് കണ്‍വീനര്‍
ശിവരാജന്‍ കമ്മിഷനെതിരെ സി ദിവാകരനും പരാമര്‍ശം നടത്തി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ഒരു സാമാന്യ സദസില്‍ ഇരുന്ന് വായ്ക്കാന്‍ കഴിയില്ലെന്നാണ് വിമര്‍ശനം. കമ്മിഷന്‍ പണം വാങ്ങിയെന്ന തരത്തില്‍ തന്റെ വാക്കുകളായി പ്രചരിക്കുന്നത് താന്‍ പറഞ്ഞ കാര്യങ്ങളല്ല. ഇത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. 5 കോടി രൂപ നല്‍കിയെന്നത് കമ്മിഷന്റെ ചിലവിന്റെ തുകയാണെന്നും സി ദിവാകരന്‍ വ്യക്തമാക്കി.
Story Highlights:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here