ഏക സിവിൽ കോഡ്; വർഗീയ നിലപാടുകൾ ഉള്ളത് കൊണ്ടാണ് കോൺഗ്രസിനെയും ജമാത്തിനെയും ക്ഷണിക്കാത്തത്; പി എ മുഹമ്മദ് റിയാസ്

ഏക സിവിൽ കോഡിൽ കോൺഗ്രസിനെയും ജമാത്തിനെയും ഒരേതട്ടിൽ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർഗീയ നിലപാടുകൾ ഉള്ളത് കൊണ്ടാണ് ഇരുകൂട്ടരെയും ക്ഷണിക്കാത്തത്. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ ഏക സിവിൽ കോഡിനെ പിന്തുണച്ചു. ഇതിനെതിരെ കേരളത്തിലെ ഒരു കോൺഗ്രസുകാരനും പ്രതികരിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു.(P A Muhammad Riyas on Uniform Civil Code)
‘കോൺഗ്രസ് എടുക്കുന്ന സമീപനം യോജിക്കാൻ കഴിയുന്നതല്ല. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ പരസ്യമായി ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് നടക്കുന്നത്. ഹിമാചൽ പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിംഗ് മുതലുള്ള നേതാക്കൾ പിന്തുണ അറിയിച്ചു.
Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി
ഇതിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല. ഹൈക്കമാൻഡിന് ആരും പരാതിയും കൊടുത്തിട്ടില്ല. ഇരു മത വർഗീയ വാദികളെയും കോൺഗ്രസിനെയും സെമിനാറിൽ പങ്കെടുപ്പിക്കാൻ സാധിക്കില്ലയെന്നും’- പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Story Highlights: P A Muhammad Riyas on Uniform Civil Code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here