Advertisement

‘ലീഗിനെ വെട്ടിലാക്കി സമസ്‌ത’; സിപിഐഎം സെമിനാറിൽ പങ്കെടുക്കും

July 8, 2023
2 minutes Read
Samastha will attend cpim seminar

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ സമസ്‌ത പങ്കെടുക്കും. സിപിഐഎമ്മിന്റെ ക്ഷണം സമസ്‌ത സ്വീകരിച്ചു. സെമിനാർ ഈ മാസം 15ന് കോഴിക്കോടാണ് നടക്കുന്നത്. (Samastha will attend cpim seminar)

ഏക സിവിൽ കോഡ് പിൻവലിക്കണം. പ്രധാനമന്ത്രിയെ നേരിൽ കാണും. ഏക സിവിൽ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകും. മറുപടി അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഏക സിവിൽ കോഡിനെതിരായ സി.പി.എം പ്രതിഷേധ പരിപാടിക്ക് ക്ഷണം ലഭിച്ചെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കണമോ എന്നതിൽ ഉടൻ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

ഏക സിവിൽ കോഡിൽ എതിർപ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു. ഇത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. ഈ വിഷയത്തിൽ മുസ്ലീം ലീഗും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ നീക്കത്തോട് യോജിക്കാനാകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കും. സമസ്ത അതിന് നേതൃത്വം നൽകും. മറ്റ് മത നേതാക്കളെയും സമീപിക്കും .എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും ജിഫ്രിൻ തങ്ങൾ പറഞ്ഞിരുന്നു. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി.

Story Highlights: Samastha Will attend cpim seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top