രാവിലെ എണീറ്റ് കാല്‍ കുത്തിയത് വീടാകെ നിറയുന്ന വെള്ളത്തില്‍; വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വലഞ്ഞ് ഒരു കുടുംബം
തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. വീടിന്റെ സകല മുറികളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ വീട്ടുകാര്‍ ദുരിതത്തിലായി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് കളയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. (Water authority supply pipe broked Thiruvanthapuram)
ഇലഞ്ഞിപ്പുറത്ത് വിജയന്‍ നായരുടെ വീട്ടിലാണ് വെള്ളം കയറിയത്. വീട്ടുകാര്‍ രാവിലെ കട്ടിലില്‍ നിന്ന് എണീറ്റ് കാല്‍ കുത്തിയത് വീട്ടിലേക്ക് ഇരച്ചെത്തിയ വെള്ളത്തിലേക്കാണ്. ശക്തമായ മഴ പെയ്തിട്ടും അപ്പോഴൊന്നും വെള്ളം കയറാത്ത വീടിന്റെ എല്ലാ ഭാഗത്തും വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതോടെ വെള്ളം കയറി.
Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി
ഒരാഴ്ച മുന്‍പ് ഇവിടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിച്ചിരുന്നു. പൈപ്പ് പൊട്ടിയുള്ള വെള്ളമാണ് വീടിനകത്തേക്ക് കയറിയത്. ഫര്‍ണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നനയാന്‍ തുടങ്ങിയതോടെ ഇതെല്ലാം വീട്ടുകാര്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റിവച്ചു. പൊട്ടിയ പൈപ്പ് ഇതുവരെ അടച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാവിലെ അഞ്ചര മണി മുതലാണ് വീട്ടില്‍ വെള്ളം കയറിയത്. അപ്പോള്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചുവെന്നും വീട്ടുകാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Water authority supply pipe broked Thiruvanthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here