Advertisement

‘എന്റെ ഭർത്താവ് ഹിന്ദുവാണ്, അതുകൊണ്ട് ഞാനും; ഇന്ത്യ ഇപ്പോൾ എന്റേതാണ്’; പാക് യുവതി

July 9, 2023
Google News 4 minutes Read
India Is Mine Now says Pak Woman Who Fell In Love With UP Man On PUBG

പബ്ജിയിലൂടെ പ്രണയത്തിലായി ഒടുക്കം ജയിലിലായ സച്ചിൻ മീനയും പാകിസ്താൻ സ്വദേശിയായ സീമ ഹൈദറും പുതു ജീവിതം ആരംഭിക്കാനൊരുങ്ങുകയാണ്. ‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഞാനിപ്പോൾ ഇന്ത്യക്കാരിയെന്ന് എനിക്ക് തന്നെ തോന്നുന്നു’- സീമ എൻഡിടിവിയോട് പറഞ്ഞു. ( India Is Mine Now says Pak Woman Who Fell In Love With UP Man On PUBG )

പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിനെ തേടി തന്റെ നാല് കുട്ടികളുമായാണ് ഇന്ത്യയിലെത്തിയത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനാണ് സമീയും സച്ചിനും ജൂലൈ നാലിന് അഴിക്കുള്ളിലായത്.

നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിനെ കാണാനെത്തിയത്. പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിക്കുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.

പാകിസ്താനിലെ കറാച്ചിയിൽ നിന്ന് ദുബായിലേക്ക് എത്തുകയും അവിടെ നിന്ന് 11 മണിക്കൂർ ഉറങ്ങാതെ കാത്തിരുന്ന് നേപ്പാളിലേക്ക് പറക്കുകയുമായിരുന്നു സീമ. നേപ്പാളിലെ പൊഖാരയിൽ സച്ചിൻ കാത്ത് നിൽക്കുകയായിരുന്നു. ഇരുവരും അവിടെ വച്ച് വിവാഹതിരായി. വിവാഹത്തിന് ശേഷം സീമ പാകിസ്താനിലേക്ക് തിരികെ മടങ്ങി. സച്ചിൻ ഇന്ത്യയിലേക്കും.

ഭർത്താവുമായി അസ്വാരസ്യങ്ങൾ ആരംഭിച്ചതോടെ സീമ തന്റെ പേരിൽ പാകിസ്താനിലുള്ള ഭൂമി 12 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ആ പണമുപയോഗിച്ച് നോപ്പാൾ വീസ സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ നാല് മക്കളെയും കൂട്ടി ദുബായി വഴി വീണ്ടും നേപ്പാളിലെത്തി. അവിടെ കുറച്ച് ദിവസം തങ്ങിയ ശേഷം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് ബസ് കയറി. മെയ് 13ന് സീമ ഗ്രേറ്റർ നോയിഡയിലെത്തി. അവിടെ സീമയെയും മക്കളേയും താമസിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ സച്ചിൻ ഒരുക്കിയിരുന്നു. ഗ്രേറ്റർ നോയ്ഡയിൽ ഒരു അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് അവിടെ ഒരുമിച്ചായിരുന്നു താമസം. സീമ പാകിസ്താനിയാണെന്ന സത്യം മറച്ചുവച്ചായിരുന്നു അപാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ഏറെ വൈകാതെ, ഒരു പാക് വനിത അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതറിഞ്ഞ സീമ മക്കളെയുമൊത്ത് സ്ഥലം വിട്ടു. എന്നാൽ, ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.

Story Highlights: India Is Mine Now says Pak Woman Who Fell In Love With UP Man On PUBG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here