ചരിത്രമെഴുതി മിന്നു മണി; ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു.
അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങൾ കൂടി ടീമിലുണ്ട്.
പരിചയ സമ്പന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് സ്‌മൃതി മന്ദനാ നയിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ നേരിടാൻ ഇറങ്ങുന്നത്. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു.
Story Highlights: Minnu Mani in Indian Team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here