ഭർതൃ മാതാവിനെ വെട്ടിക്കൊന്ന ശേഷം സഹോദരന്റെ വീട്ടിൽ ചെന്ന് പറഞ്ഞു; മരുമകൾ അറസ്റ്റിൽ

മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.കൊലപ്പെടുത്തിയത് കഴുത്തിനും തലയിലും വെട്ടിയാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.
Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി
ഭർതൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നയാളാണ് പ്രതിയായ പങ്കജം എന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്.
Story Highlights: 85year old killed by daughter in law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here