വിലയോ തുച്ഛം ഗുണമോ മെച്ചം; സാംസങ്ങിന്റെ ‘മോണ്‍സ്റ്റര്‍’ എത്തി

സാംസങ് മോണ്‍സ്റ്റര്‍ എന്നു വിശേഷിപ്പിക്കുന്ന ഗ്യാലക്‌സി എം34 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 50 എംപി ക്യാമറയും 6000എംഎച്ച് ബാറ്ററിയുമായി വിപണിയിലെത്തിയ ഗ്യാലക്‌സി എം35ക്ക് 16,999 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.ഫുള്‍ എച്ച്ഡി റസല്യൂഷനോടുകൂടിയ 6.5വ ഇഞ്ച്ഫുള്‍ എച്ച്ഡി+ എസ് അമോലെഡ് സ്‌ക്രീനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. (Samsung Launches Galaxy M34 5G in India with Monster Display)
നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാനായി വിഷന്‍ ബൂസ്റ്റര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50എംപി പ്രൈമറി നോ ഷേക് ക്യാമറയാണ് ഗ്യാലക്‌സി എം 34ല്‍ അവതരിപ്പിച്ചിട്ടുള്ളത്. 8എപി 120-ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സും സെല്‍ഫികള്‍ക്കായി 13എംപി ഉയര്‍ന്ന റെസല്യൂഷനുള്ള മുന്‍ ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഒറ്റ ഷോട്ടില്‍ 4 ഫോട്ടോകളും 4 വിഡിയോകളും പകര്‍ത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോണ്‍സ്റ്റര്‍ ഷോട്ട് ക്യാമറ മറ്റൊരു പ്രത്യോകതയാണ്. 16 വ്യത്യസ്ത ലെന്‍സുകളുള്ള ഒരു ഫണ്‍ മോഡും ഉള്‍പ്പെടുത്തിട്ടുണ്ട്. 5G വേഗതയും കണക്ടിവിറ്റിയും ക്രമീകരിച്ചിട്ടുള്ള ഫോണ്‍ നാല് ജനറേഷന്‍ ഒഎസ് അപ്ഡേറ്റുകളും അഞ്ച് വര്‍ഷം വരെയുള്ള സേഫ്റ്റി അപ്ഡേറ്റുകളും നല്‍കുന്നു.
Story Highlights: Samsung Launches Galaxy M34 5G in India with Monster Display
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here