Advertisement

ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

July 10, 2023
Google News 2 minutes Read
shajan scariah supreme court

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുകയും കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.(Supreme Court Will consider Shajan Scaria Anticipatory Bail)

ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

ജീവനക്കാരുടെ ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിരുന്നു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പൊലീസ് അറിയിച്ചു. ഷാജൻ സ്കറിയക്കെതിരെ എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.

Story Highlights: Supreme Court Will consider Shajan Scaria Anticipatory Bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here