ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ; മിന്നു മണി കളിച്ചേക്കും

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം മിന്നു മണി രണ്ടാം ട്വന്റി 20യിലും ആദ്യ പത്തില്‍ ഉണ്ടായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്റെ ആദ്യ ഓവറില്‍ മിന്നു മണി വിക്കറ്റ് നേടിയിരുന്നു.(Bangladesh Women vs India Women, 2nd T20)
ഇന്നു ധാക്കയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് രണ്ടാം ട്വന്റി20 മത്സരം നടക്കുക. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി 20 പതിമൂന്നാം തീയതി ധാക്കയില്‍ നടക്കും.
ബംഗ്ലാദേശിനെതിരെ ആദ്യ ട്വന്റി 20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ ആദ്യ മത്സരം വിജയിച്ചത്.
ഇന്ത്യന്‍ സ്‌ക്വാഡ്: ഷെഫാലി വര്‍മ്മ, സ്മൃതി മന്ഥാന, ജെമീമ റെഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), യാസ്തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ബരെഡ്ഡി അനുഷ, മിന്നു മണി, ദേവിക വൈദ്യ, സബിനേനി മേഘ്ന, മേഘ്ന സിംഗ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റഷി കനോജിയ, ഉമാ ഛേട്രി.
Story Highlights: Bangladesh Women vs India Women, 2nd T20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here