Advertisement

മുതലപ്പൊഴി അപകടം; മൂന്നാമത്തെ മൃതദേഹം കൂടി കണ്ടെത്തി

July 11, 2023
Google News 2 minutes Read
accident-in-muthalapozhi-rescue-mission-continuing

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ലഭിച്ചത്. (Muthalappozhi Fishing Boat Accident one dead body found)

Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

ഇനി കണ്ടെത്താനുള്ളത് റോബിന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ്. മൂന്നാമത്തെ മൃതദേഹവും പുലിമുട്ടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഒരാളുടെ മൃതദേഹമാണ്.

കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.

തിങ്കളാഴ്ച രാവിലെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതാവുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്.

Story Highlights: Muthalappozhi Fishing Boat Accident one dead body found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here