Advertisement

വന്ദേ ഭാരത് വന്നപ്പോൾ പലർക്കും സിൽവർ ലൈൻ വന്നാൽക്കൊള്ളാമെന്നുണ്ട്; മന്ത്രി പി രാജീവ്

July 11, 2023
Google News 2 minutes Read
p rajeev silver line

സിൽവർ ലൈൻ വന്നപ്പോൾ എതിർപ്പറിയിയച്ചവർ നിലപാട് മാറ്റിയെന്ന് മന്ത്രി പി രാജീവ്. സെമി ഹൈസ്‌പീഡ് തന്നെയാണ് സർക്കാർ നേരത്തെ പദ്ധതി വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കേട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സിൽവർലൈനിന്റെ കാര്യത്തിൽ ഇ ശ്രീധരന്റെ നിലപാട് സ്വാഗതാർഹമാണെന്നും പി രാജീവ് പറഞ്ഞു. P Rajeev About Silver Line project

സംസഥാനത്തെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും , എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടുകൊണ്ടാണ് കേട്ടുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാര്യങ്ങൾ തിടുക്കത്തിൽ നടക്കണമെന്ന ചിന്ത പൊതുവെ സമൂഹത്തിൽ ശക്തിപ്പെട്ടു വരുന്നുണ്ട്.

Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

വേഗതയുള്ള സംവിധാനം വേണമെന്ന പൊതുബോധം ശക്തിപ്പെടുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രി പി രാജീവ്. സിൽവർലൈനിന്റെ കാര്യത്തിൽ സെമി ഹൈസ്പീഡ് അഥവാ അർദ്ധ അതിവേഗ ട്രെയിനുകൾ തന്നെയാണ് ഗവണ്മെന്റ് നേരത്തെ തന്നെ വിഭാവനം ചെയ്ത് വന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ വന്ദേ ഭാരത് വന്നപ്പോൾ പലർക്കും സിൽവർ ലൈൻ വന്നാൽക്കൊള്ളാമെന്നുണ്ട്. മുൻപ് സിൽവർലൈനിനെതിരായി കടുത്ത നിലപാട് സ്വീകരിച്ചിരുന്നവർ പോലും ഇപ്പോൾ ഇപ്പോൾ മറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.ഇതിൽ ഏറെ സന്തോഷമുണ്ടെന്നും പി രാജീവ് വ്യക്തമാക്കി.

Story Highlights: P Rajeev About Silver Line project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here