പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ

ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. ജെജെപി എംഎല്‍എ ഇശ്വര്‍ സിംഗിനാണ് അടിയേറ്റത്. ഗുഹ്ല എന്ന പ്രദേശത്താണ് സംഭവം നടന്നത്.(Haryana Woman Slaps JJP MLA while Inspecting Flood Affected Areas)
എന്തിനാണ് ഇപ്പോള്‍ വന്നതെന്ന് ചോദിച്ചായിരുന്നു സ്ത്രീ എംഎല്‍എയുടെ മുഖത്തടിച്ചത്. തന്നെ അടിച്ച സ്ത്രീയോട് ക്ഷമിച്ചിരിക്കുന്നതായും നിയമനടപടിയിലേക്ക് കടക്കില്ലെന്നും ഈശ്വര്‍ സിംഗ് പ്രതികരിച്ചു. സ്ത്രീ എംഎല്‍എ തല്ലുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ ഒരു ബണ്ട് പൊട്ടിയതാണ് പ്രദേശത്ത് വെള്ളം കയാറിയിരുന്നു. ഹരിയാനയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ജെജെപിയും ഭാഗമാണ്. ഉത്തരേന്ത്യയില്‍ ഏഴ് സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ പ്രളയക്കെടുതിയിലാണ്.
മൂന്നു ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കഴിഞ്ഞദിവസം പ്രളയമേഖല പ്രദേശങ്ങളുടെ വ്യോമനിരീക്ഷണം നടത്തിയിരുന്നു.
Story Highlights: Haryana Woman Slaps JJP MLA while Inspecting Flood Affected Areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here