Advertisement

ഒരു വർഷം മുമ്പ് വാങ്ങിയ മൊബൈൽ പൊട്ടിത്തെറിച്ചു; പരാതിയുമായി വിദ്യാർത്ഥി

July 13, 2023
Google News 1 minute Read
Mobile exploded; Student with complaint Wayanad

ഒരു വർഷം മുമ്പ് വാങ്ങിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥി രം​ഗത്ത്. വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്ല്യാരുടെ മകൻ സിനാൻ എന്ന വിദ്യാർത്ഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു സംഭവമെന്ന് വിദ്യാർത്ഥി പറയുന്നു. കിടക്കുന്നതിന്റെ അടുത്തുള്ള ജനലിലാണ് ഫോൺ വെച്ചിരുന്നത്. മൊബൈലിൽ നിന്നും അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.- വിദ്യാർത്ഥി വിശദീകരിച്ചു.

ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽ നിന്നും വാങ്ങിയ റെഡ്മീ 7 നോട്ട് പ്രോ ഫോണാണ് പൊട്ടിതെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീതമായി ചൂടാകാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.

Story Highlights: Mobile exploded; Student with complaint Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here