Advertisement

ചന്ദ്രയാൻ-3 ബജറ്റ് ആദിപുരുഷിനേക്കാൾ കുറവോ? ലോഞ്ച് ദിനത്തിൽ ട്വീറ്റുകൾ വൈറലാകുന്നു

July 14, 2023
Google News 4 minutes Read
Chandrayaan-3 Budget Less Than 'Adipurush'_ Tweets Go Viral On Launch Day

രാജ്യത്തിൻ്റെ പ്രതീക്ഷകൾ പേറി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ 3 അല്പസമയത്തിനുള്ളിൽ കുതിച്ചുയരും. ഉച്ചയ്ക്ക് 2.35 നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിക്കുന്നത്. വിക്ഷേപണത്തിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, ചന്ദ്രയാൻ-3 യുടെ ബജറ്റ് ആദിപുരുഷിനേക്കാൾ കുറവോ? എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ ചർച്ച.

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, 75 മില്യൺ ഡോളറിൽ താഴെ (ഏകദേശം 615 കോടി രൂപ) ബജറ്റിലാണ് ചന്ദ്രയാൻ -3 നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2 ന് അനുവദിച്ച തുകയേക്കാൾ വളരെ കുറവാണ് ഇത്. എന്നാൽ ‘ആദിപുരുഷ്’ നിർമ്മാതാക്കൾ ചിത്രത്തിനായി 700 കോടി രൂപ ചെലവഴിച്ചുവെന്നാണ് ട്വിറ്ററിൽ ചില ഉപയോക്താക്കൾ അവകാശപ്പെടുന്നത്.

സിനിമയുടെ നിർമാണച്ചെലവിനേക്കാൾ കുറവാണ് ഇന്ത്യയുടെ ഈ സുപ്രധാന ദൗത്യത്തിന് ചെലവായതെന്നാണ് പലരുടെയും അവകാശവാദം. ആദിപുരുഷുമായി താരതമ്യം ചെയ്തത് കുറഞ്ഞ ബജറ്റിൽ ആകാശം കീഴടക്കുന്ന ഐഎസ്ആർഒയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ ഇടുന്നത്. ബോളിവുഡിൽ ഈ അടുത്ത കാലത്ത് ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രങ്ങളിലൊന്നാണ് ‘ആദിപുരുഷ്’.

പ്രഭാസിനെ നായകനാക്കി ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടീസർ മുതൽ നേരിട്ട വിമർശനങ്ങൾക്കും വെല്ലുവിളികൾക്കുമിടയിലേക്കാണ് ‘ആദിപുരുഷ്’ റിലീസ് ആയത്. ഹനുമാന് സീറ്റ് ഒഴിച്ചിട്ടത് അടക്കം വലിയ ചർച്ചയായി. വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് തുടക്കം ലഭിച്ച സ്വീകാര്യതയായിരുന്നില്ല പിന്നീടങ്ങോട്ടുണ്ടായത്. 700 കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു.

Story Highlights: Chandrayaan-3 Budget Less Than ‘Adipurush‘? Tweets Go Viral On Launch Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here