Advertisement

‘സിൽവർ ലൈൻ പ്രായോഗികമല്ല’, പുതിയ പദ്ധതിക്ക് കേന്ദ്ര സഹകരണം ഗുണം ചെയ്യും; ഇ ശ്രീധരൻ

July 14, 2023
Google News 2 minutes Read
e sreedharan k rail

കേരളത്തിൽ ‘സിൽവർ ലൈൻ പ്രായോഗികമല്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. സിൽവർ ലൈന് അധിക ചെലവ് വേണ്ടിവരും. കേരളത്തിന് ഹൈ സ്‌പീഡ്‌ റെയിൽവേ അനിവാര്യമാണ്. പുതിയ പദ്ധതിക്ക് കേന്ദ്ര സഹകരണം ഗുണം ചെയ്യും.നിലവിലെ ട്രാക്കിൽ അധിക വേഗം സാധ്യമല്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ല. തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.(E Sreedharan About High Speed Rail Project)

കെ വി തോമസിന് പുതിയ പദ്ധതി സംബന്ധിച്ച് നോട്ട് നല്‍കി. കെവി തോമസ് അത് മുഖ്യമന്ത്രിക്ക് കൈമാറി. അദ്ദേഹം തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.സില്‍വര്‍ ലൈനിലെ ഡിപിആര്‍ അപ്രായോഗികമാണ്. നിര്‍മാണ ചുമതല പരിചയ സമ്പന്നര്‍ക്ക് കൈമാറണം. കേരളത്തിന് ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ ആവശ്യമാണ്.

Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്

കുറഞ്ഞ അളവില്‍ ഭൂമി എടുത്താല്‍ മതി. ആകാശപാതയായോ ഭൂഗര്‍ഭ റെയില്‍വേയായോ കെ റെയില്‍ കൊണ്ടുവരാം. പരിസ്ഥിതി അനുകൂലമാവണം. കെ റെയിലിന്റെ സിൽ‌വർ ലൈൻ പദ്ധതി റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചില്ല. ആകാശപ്പാതയാണെങ്കില്‍ ഭൂമിയുടെ ഉപയോഗം വളരെ കുറച്ച് മാത്രമേ വരുന്നുളളു. ബദല്‍ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ റെയില്‍ വന്നില്ലെങ്കില്‍ മറ്റൊരു ട്രെയിന്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: E Sreedharan About High Speed Rail Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here