ബിജെപി ഒറ്റയാൾ പട്ടാളമല്ല, ‘അതിവേഗ റെയിൽ; സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം; ശോഭാ സുരേന്ദ്രൻ

അതിവേഗ റെയിൽ പാതയിലെ കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.ഇ ശ്രീധരൻ നിർദേശിച്ച പദ്ധതിയെ പിന്തുണയ്ക്കും എന്ന കെ സുരേന്ദ്രന്റെ പ്രസ്‌താവന ശോഭാ സുരേന്ദ്രൻ തള്ളി. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടി എന്നാൽ ഒറ്റയാൾ പട്ടാളമല്ല. പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷം മാത്രമേ അറിയിക്കൂ. Shoba Surendran Against K Surendran
വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
പാർട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാൾ സംസ്ഥാനത്തിനായി പ്രവർത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ട്. സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരൻ എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദർശിക്കണം. പാർട്ടിയിൽ ചുമതലകൾ ഇല്ലെങ്കിലും ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Story Highlights: Shoba Surendran Against K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here