ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറികള്‍ക്ക് കൂടുതൽ വില; 24 വാർത്തയിൽ ഇടപെട്ട് കൃഷി മന്ത്രി പി. പ്രസാദ്

ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറികള്‍ക്ക് പൊതുവിപണിയേക്കാള്‍ വില കൂടുതലാണെന്ന 24 വാര്‍ത്തയില്‍ ഇടപെട്ട് കൃഷി മന്ത്രി പി. പ്രസാദ്. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിലെ വില കണ്ട് അതിനേക്കാള്‍ കുറച്ചുവില്‍ക്കുന്ന കച്ചവട തന്ത്രമാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും കൃഷി മന്ത്രി പറഞ്ഞു.
പച്ചക്കറി വില കുറച്ചു നല്‍കി വിപണിയില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പിന് രൂപം നല്‍കിയത്. എന്നാല്‍ വിലക്കയറ്റം രൂക്ഷമാകുന്ന ദിവസങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ് ഇതില്‍ പരാജയപ്പെടുകയാണ്. ഹോര്‍ട്ടികോര്‍പ്പില്‍ ആകട്ടെ പൊതുവിപണിയേക്കാള്‍ വന്‍വിലയാണ് വാങ്ങുന്നത്. സവാള ഉള്‍പ്പെടെ ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് പൊതുവിപണിയുടേതിന് തുല്യമായ വിലയുള്ളത്.
ഹോര്‍ട്ടികോര്‍പ്പില്‍ വിലക്കുറവ് ചില ഇനങ്ങള്‍ക്ക് മാത്രമാണുള്ളത്. വിലകുറച്ച് നല്‍കാനായി ലക്ഷങ്ങളാണ് ഓരോ മാസവും ഹോര്‍ട്ടികോര്‍പ്പിന് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുന്നത്. 24 വാര്‍ത്തയ്ക്ക് പിന്നാലെ കൃഷി മന്ത്രി പി. പ്രസാദ് വിഷയത്തില്‍ ഇടപെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ഹോര്‍ട്ടി കോര്‍പ്പില്‍ കര്‍ഷകരുടെ ഉത്പന്നങ്ങളാണ് വില്‍ക്കുന്നതെന്നും കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കിയാണ് ഹോര്‍ട്ടി കോര്‍പ്പില്‍ സംഭരിക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. വിലക്കയറ്റത്തില്‍ ഇട പെടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഗുണം കിട്ടാനും പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താനുമാണ് ഹോര്‍ട്ടി കോര്‍പ്പ് ശ്രമമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
Story Highlights: Vegetables cost more at Horticorp; Minister P Prasad Responds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here