ജെ ചിഞ്ചുറാണി മന്ത്രിയായിട്ടും എന്തുകൊണ്ട് ആ അവസരം തേടിയെത്തിയില്ല? ഇ എസ് ബിജിമോളുടെ മറുപടി

ഒരു സ്ത്രീയെന്ന നിലയില്‍ പാര്‍ട്ടി തനിക്ക് വലിയ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുന്‍ എംഎല്‍എ ഇഎസ് ബിജിമോള്‍. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സംഭവം ഉള്‍പ്പെടെ ഓര്‍മിച്ചുകൊണ്ടാണ് ബിജിമോള്‍ പാര്‍ട്ടി തനിക്ക് നല്‍കിയ അംഗീകാരത്തെക്കുറിച്ച് പറഞ്ഞത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പരിഗണിച്ചു എന്നത് തന്നെ ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് ബിജിമോള്‍ പറഞ്ഞു. മത്സരത്തിന് പിന്നാലെ തനിക്ക് പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും നിന്ന് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. അത്തരം ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു അന്ന് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് ഇ എസ് ബിജിമോള്‍ പറഞ്ഞു. ട്വന്റിഫോറിന്റെ ജനകീയ കോടതി എന്ന പരിപാടിയിലായിരുന്നു ഇ എസ് ബിജിമോളുടെ പ്രതികരണം. (E S Bijimol explains why she wrote a fb post against cyber attack cpi)
തന്നെ ഡീമോറലൈസ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് പുരുഷാധിപത്യത്തെ വിമര്‍ശിച്ച് താന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് ബിജിമോള്‍ പറയുന്നു. സിപിഐ പുരുഷാധിപത്യ പാര്‍ട്ടിയാണെന്ന് പറയാനാകില്ല. രാഷ്ട്രീയം പൊതുവേ ഒരു പുരുഷകേന്ദ്രീകൃത മേഖലയാണെന്ന് പറയേണ്ടിവരും. വല്ലാതെ അധിക്ഷേപിച്ചപ്പോഴാണ് അന്ന് അത്തരമൊരു പോസ്റ്റിട്ടതെന്നും ഇ എസ് ബിജിമോള്‍ പറഞ്ഞു.
Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്
ജെ ചിഞ്ചുറാണിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച സമയത്തും ഇ എസ് ബിജിമോളെ മന്ത്രിസ്ഥാനത്തേക്ക് എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന ചോദ്യത്തിനും ബിജിമോള്‍ മറുപടി പറഞ്ഞു. പാര്‍ട്ടിയില്‍ ഞാന്‍ വളരെ ജൂനിയറായ ഒരാളാണ്. പാര്‍ട്ടിയില്‍ വലിയ പാരമ്പര്യവും അവകാശപ്പെടാനില്ല. എന്നാല്‍ തീരെച്ചെറുപ്പം മുതലേ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ചിഞ്ചുറാണിയ്ക്ക് സിപിഐ പാരമ്പര്യവുമുണ്ട്. എന്നേക്കാള്‍ അവര്‍ വളരെ സീനിയറാണ്. മുന്നില്‍ വരുന്നത് ഏത് അവസരമായാലും അത് ഭംഗിയായി നിറവേറ്റുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. ബിജിമോള്‍ പറഞ്ഞു.
Story Highlights: E S Bijimol explains why she wrote a fb post against cyber attack cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here