‘പാര്‍ട്ടിയില്‍ ഇപ്പോഴും സജീവം; വിവാദങ്ങള്‍ക്ക് കാരണം മാധ്യമങ്ങള്‍’; ഇ.പി ജയരാജന്‍

സിപിഐഎമ്മില്‍ തര്‍ക്കമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ.പി ജയരാജന്‍. സിപിഐഎം സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇപി ജയരാജന്‍ ഇന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.(EP Jayarajan said that there is no dispute with CPIM)
മുഖ്യമന്ത്രിയെ കണ്ടതില്‍ പ്രത്യേകതയില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സജീവമാകാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.
വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ മുന്‍പിലില്ലെന്നും രാഷ്ട്രീയപരമായ പ്രശ്‌നങ്ങളില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പറയുന്നവരുടെ പ്രതീക്ഷക്കനുസരിച്ച് താന്‍ വന്നിട്ടുണ്ടാകില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
എല്ലാ പരിപാടികളിലും തന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടാകാമെന്നും എന്നാല്‍ പരിമിതികളില്ലെയെന്ന് ഇപി ചോദിച്ചു. പരിമിതിക്കനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
Story Highlights: EP Jayarajan said that there is no dispute with CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here