കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകര്‍ ഒഴിയേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് സിഎംഡി സ്ഥാനത്ത് മാറ്റണമെന്ന് ബിജു പ്രഭാകറിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് സംസ്ഥാന സര്‍ക്കാര്‍. സിഎംഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകര്‍ ഒഴിയേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണു വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു.(Kerala Government on KSRTC CMD Biju Prabhakar Issue )
ശമ്പളം മുഴുവന്‍ നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി സിഎംഡി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി പ്രതിസന്ധി വിശദീകരിക്കാന്‍ സിഎംഡി ഹാജരായാല്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്കുള്ള പ്രധാനകാരണം ധനവകുപ്പിന്റെ നിസഹകരണമാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കാന്‍ ഗതാഗത വകുപ്പ് ശ്രമം നടത്തുന്നുണ്ട്. അതേസമയം കെഎസ്ആര്‍ടിസിയില്‍ രണ്ടാം ഘഡു ശമ്പളവിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
Story Highlights: Kerala Government on KSRTC CMD Biju Prabhakar Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here