‘ബസിന് നേരെ കല്ലെറിഞ്ഞു’; ഇന്ത്യയില്‍ വെച്ച് പാകിസ്ഥാന്‍ ടീമിന് നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് ഷാഹിദ് അഫ്രീദി

ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിനെ നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. 2005ല്‍ ബെംഗളൂരുവില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണമെന്ന് അഫ്രീദി പറയുന്നു.(Shahid Afridi Claims Stones Were Thrown On Pakistan Team Bus In India)
പാകിസ്ഥാനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അഫ്രീദി ഇക്കാര്യം പറഞ്ഞത്. ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായതായാണ് അഫ്രീദിയുടെ ആരോപണം. ഇന്ത്യയില്‍ എപ്പോഴും ഈ സമ്മര്‍ദം ഉണ്ടെന്നും അത് താരങ്ങള്‍ ആസ്വദിക്കണമെന്നും അഫ്രീദി പറയുന്നു.
ഇന്ത്യയില്‍ പോയി പാകിസ്ഥാന്‍ ജയിക്കണമെന്നാണ് പറയാനുള്ളതെന്ന് അഫ്രീദി വ്യക്തമാക്കി. അതേസമയം വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്..
ഏഷ്യാ കപ്പില്‍ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കില്‍ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനും നിഷ്പക്ഷ വേദി ആവശ്യപ്പെടുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുത്തിട്ടില്ല.
Story Highlights: Shahid Afridi Claims Stones Were Thrown On Pakistan Team Bus In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here