സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാവുന്നു; വരന്‍ ശ്രേയസ്

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു. തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. ബിസിനസുകാരന്‍ ശ്രേയസ് മോഹന്‍ ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാഗ്യ സുരേഷ് സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടക്കുക. മറ്റ് പരിപാടികള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും നടക്കും. ജനുവരി 20ന് വിവാഹ റിസപ്ഷനും നടക്കും. മാവേലിക്കര സ്വദേശി മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ് മോഹന്‍.
സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ഈ അടുത്താണ് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭാഗ്യ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
Story Highlights: Suresh Gopi’s daughter Bhagya suresh getting married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here