ഇനി ട്വിറ്ററും വരുമാനം തരും; പുതിയ നീക്കവുമായി മസ്‌ക്

മെറ്റയുടെ ത്രെഡ്‌സിന്റെ വരവ് ചില്ലറ തലവേദനയല്ല ട്വിറ്ററിനും ഇലോണ്‍ മസ്‌കിനും ഉണ്ടാക്കിയിരിക്കുന്നത്. ഇതേടെം പുതിയ മാറ്റങ്ങള്‍ ട്വിറ്ററില്‍ ഉണ്ടാക്കാനാണ് മസ്‌കിന്റെ പദ്ധതി. ഇതിനായി ഉപയോക്താക്കള്‍ക്ക് വരുമാനം കൂടി നല്‍കാനാണ് പുതിയ തീരുമാനം.(Twitter starts paying creators their ad-revenue share)
ഉപയോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കുള്ള മറുപടികളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമാണ് ട്വിറ്റര്‍ ഒരുക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി വ്യക്തികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ട്വിറ്റര്‍ പറയുന്നു. എന്നാല്‍ എല്ലാവരുടെയും പോസ്റ്റിന് ഇങ്ങനെ വരുമാനം ലഭിക്കില്ല. അതിനെല്ലാം കുറച്ച് നിബന്ധനകള്‍ ട്വിറ്റര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ട്വിറ്റര്‍ ബ്ലൂടിക്ക് വരിക്കാര്‍ക്ക് മാത്രമായിരിക്കും വരുമാനം ലഭിക്കാന്‍ അര്‍ഹതയുണ്ടാവുക. ഇതു മാത്രം പോരാ പോസ്റ്റുകള്‍ക്ക് 50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും ലഭിച്ചിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. പരസ്യത്തില്‍ നിന്ന് ട്വിറ്ററിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നായിരിക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കുക. ട്വിറ്ററിന്റെ ഈ മാറ്റത്തില്‍ പങ്കാളികളാകണമെങ്കില്‍ യോഗ്യരായവര്‍ അപേക്ഷ നല്‍കുകയും വേണം.
ഈ മാസം അവസാനം മുതല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കി തുടങ്ങാനാണ് ട്വിറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് പണം ലഭിച്ചതായും അവകാശവാദം ഉയരുന്നുണ്ട്. എന്നാല്‍ പരസ്യ വരുമാനം പങ്കിടുന്നതിനായി ട്വിറ്റര്‍ ഇതുവരെ ഒരു ആപ്ലിക്കേഷന്‍ പ്രോസസ്സ് ആരംഭിച്ചിട്ടില്ല. ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ എഫ്എക്യുല്‍ ക്രിയേറ്റര്‍ പരസ്യ വരുമാന പങ്കിടലിനായി എന്ന ഓപ്ഷന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
Story Highlights: Twitter starts paying creators their ad-revenue share
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here