കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കളോട് മറ്റന്നാള്‍ ബെംഗളൂരുവിലേക്ക് എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ആണ് വിളിച്ചത്. ബെംഗളൂരുവിലെത്തിയ നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തും.(Congress High Command called Kerala Congress leaders to Bengaluru)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദലായി ഐക്യനിര കെട്ടിപ്പടുക്കാന്‍ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവില്‍ നടക്കാനിരിക്കുകയാണ്. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് പങ്കെടുക്കാനായെത്തിത്.
ഈ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനാപരമായ അവകാശങ്ങളും നമ്മുടെ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്ന പൊതു ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ത്യയെ മാറ്റിമറിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
Story Highlights: Congress High Command called Kerala Congress leaders to Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here