എം എം ഹസൻ കോൺഗ്രസിൽ നിൽക്കാൻ സാധ്യതയില്ല; മാധ്യമങ്ങൾക്ക് വലതുപക്ഷ ചിന്താഗതി; ഇ പി ജയരാജൻ

പാർട്ടി നേതൃത്വത്തോട് നിസഹകരണം തുടരുമെന്ന സൂചന നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തിരുവനന്തപുരം കേന്ദ്രീകരിച്ച് സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിലേ അസാന്നിധ്യം, വിവാദങ്ങൾ മാധ്യമ സൃഷ്‌ടിയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.(EP Jayarajan Against M M Hassan)
മാധ്യമങ്ങൾക്ക് വലതുപക്ഷ ചിന്താഗതിയാണ്. സന്ദർഭങ്ങളെ ഉപഗോയപ്പെടുത്താൻ ശ്രമിക്കുന്നു. എം വി ഗോവിന്ദനുമായി അസ്വാരസ്യങ്ങളില്ല. താൻ ഒന്നും മോഹിക്കുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഡൽഹി കേന്ദ്രീകരിച്ചുള്ള മാധ്യമ സംഘം തനിക്കെതിരെ ഗൂഢാലോചന നടത്തി. തൃശൂർ ശോഭാ സിറ്റിയിൽ വീടുണ്ടെന്നുവരെ വാർത്ത പ്രചരിച്ചുവെന്നും ഇ പി ജയരാജൻ പറയുന്നു.
Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്
കെ റെയിൽ കേരളത്തിന് അനിവാര്യമാണ്. എന്തിനാണ് എതിർക്കുന്നത്. കെ റെയിൽ വന്നാൽ കേരളം ആകെ മാറും, അത് വികസനത്തിന്റെ ഭാഗമാണ്. എം എം ഹസന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം സംഭവിച്ചു. എം എം ഹസൻ കോൺഗ്രസിൽ നിൽക്കാൻ സാധ്യതയില്ല. കോൺഗ്രസ് വലിയ കുഴപ്പത്തിലേക്ക് പോകുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇപ്പോൾ അങ്ങനെയാണ്.
കേരളത്തിൽ ഇടതുപക്ഷ മുന്നണിക്കായുള്ള വലിയ മാറ്റമാണ് വരുന്നത്. വളർന്നുവരുന്ന കുട്ടികളും സ്ത്രീകളും പൊതുസമൂഹത്തിൽ ഉയർത്തെഴുനേറ്റ് വരികെയാണ് അവരെയാണ് ഇടതുമുന്നണി സംരക്ഷിക്കുന്നത്. ഇടതുമുന്നണിയിലേക്ക് കൂടുതൽ പ്രമുഖർ വരും ദിനങ്ങളിൽ വരാൻ സാധ്യത കൂടുതലാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
Story Highlights: EP Jayarajan Against M M Hassan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here